ഗുജറാത്തിലെ പോര്‍ബന്തര്‍ നാവിക കേന്ദ്രത്തിനു സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

260

പോര്‍ബന്തര്‍: ഗുജറാത്തിലെ പോര്‍ബന്തര്‍ നാവിക കേന്ദ്രത്തിനു സമീപം സ്ഫോടന ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്. നാവിക സേനയുടേയും തീരദേശ സേനയുടെയും ഒരു സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. എന്നാല്‍ സ്ഫോടനത്തെ തുടര്‍ന്ന് എന്തെങ്കിലും അപകടം ഉണ്ടായതായി വിവരമില്ലെന്ന് എസ്.പി വ്യക്തമാക്കി.പാക് ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഗുജറാത്ത് അടക്കമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് വരുന്നത്.

NO COMMENTS

LEAVE A REPLY