ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

220

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 47 പോയന്റ് താഴ്ന്ന് 29926ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 9244ലുമെത്തി. ബിഎസ്‌ഇയിലെ 1056 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 731 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബജാജ് ഓട്ടോ, ഐഡിയ, ടാറ്റ മോട്ടോഴ്സ്, ഭേല്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY