ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നയാക്രമണത്തെ കുറിച്ച്‌ കേന്ദ്രമന്ത്രിമാര്‍ വീമ്പു പറയേണ്ടെ : നരേന്ദ്രമോഡി

221

ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തി കടന്ന് നടത്തിയ മിന്നയാക്രമണത്തെ കുറിച്ച്‌ കേന്ദ്രമന്ത്രിമാര്‍ വീമ്പു പറയേണ്ടെന്ന താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇത്തരം കാര്യങ്ങളെ കുറിച്ച്‌ ബന്ധപ്പെട്ട അധികാരികള്‍ മാത്രം സംസാരിച്ചാല്‍ മതിയെന്ന് മോഡി നിര്‍ദേശം നല്‍കിയതായാണ് വിവരം. സൈന്യം നടത്തിയ മിന്നലാത്രകമത്തിന്‍റെ തെളിവുതേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് മോഡി ഇത്തരമൊരു താക്കീത് നല്‍കിയിരിക്കുന്നത്.
അതേസമയം, ഇന്ത്യയുടെ ഭാഗത്തു നിന്നും മിന്നലാക്രമണം ഉണ്ടായി എന്നത് പാകിസ്ഥാന്‍ ഇനിയും അംഗീകരിച്ചിട്ടില്ല. ഇതിനിടെ, ഡ്രോണ്‍ ഉപയോഗിച്ച്‌ സൈന്യം പകര്‍ത്തിയ മിന്നലാക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പ്രധാനമന്ത്രിയ്ക്ക് കൈമാറിയതായാണ് വിവരം.
പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങളാണ് സൈന്യം മിന്നലാക്രമണത്തിലൂടെ തകര്‍ത്തത്.