കൊച്ചിയില്‍ ഗുണ്ടാ അറസ്റ്റ് : ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍

226

എറണാകുളം • കൊച്ചിയില്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പരാതിക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മരട് നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാംപറമ്പിലാണ് കേസിലെ ഒന്നാംപ്രതി. ഐഎന്‍ടിയുസി പ്രവര്‍ത്തകനെ ഭൂമിയിടപാടിന്‍റെ പേരില്‍ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോവുകയും ഒരു ദിവസത്തിലേറെ രഹസ്യ കേന്ദ്രത്തില്‍ തടഞ്ഞുവച്ചു നഗ്നനാക്കി മര്‍ദിക്കുകയും ചെയ്തുവെന്നാണു പരാതി. പിന്നീടു മകനെ തട്ടിക്കൊണ്ടു പോയി വധിക്കുമെന്നു ഭീഷണിപ്പെടുത്തി. രണ്ടു വര്‍ഷത്തോളം ഇതു തുടര്‍ന്നതായും പരാതിക്കാരന്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ അറസ്റ്റ് ചെയ്തത്. മരട് നഗരസഭ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ ആന്റണി ആശാംപറമ്പിന്‍റെ നിര്‍ദേശപ്രകാരമാണ് ഗുണ്ടാസംഘം പ്രവര്‍ത്തിച്ചതെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ഒന്നാംപ്രതിയാക്കി കേസെടുത്തത്. മറ്റൊരു നഗരസഭാംഗം ജിന്‍സണ്‍ പീറ്ററും കേസില്‍ പ്രതിയാണ്.

NO COMMENTS

LEAVE A REPLY