രാജീവ്‌ഗാന്ധി വധക്കേസിലെ പ്രതികൾക്ക് ജയില്‍ മോചിതരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്

24

രാജീവ്‌ഗാന്ധി വധക്കേസിലെ 6 പ്രതികളെ ജയില്‍ മോചിതരാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. നളിനി ശ്രീഹര്‍,ആര്‍.പി രവിചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ യുള്ളവര്‍ക്കാണ് അനുകൂല വിധിയുണ്ടായിരിക്കുന്നത്.

ജീവപര്യന്തംതടവ് അനുഭവിച്ചുകൊണ്ടിരുന്ന പ്രതി കളെയാണ് കോടതി ജയില്‍മോചിതരാക്കുന്നത്. പേരറിവാളന്‍ കേസിലെ വിധി ഇവര്‍ക്കും ബാധക മെന്നു കോടതി വ്യക്തമാക്കി.

തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നളിനി കഴിഞ്ഞ ആഗസ്തില്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. നളിനി, ഭര്‍ത്താവ് മുരുഗന്‍, ശാന്തന്‍, ജയകുമാര്‍, പേരറിവാളന്‍, രവിചന്ദ്രന്‍ എന്നിവരാണ് രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടത്. അതില്‍ പേരറിവാളനെ 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം സുപ്രിംകോടതി യുടെ ഇടപെടലിനെ തുടര്‍ന്ന് അടുത്തിടെ മോചിപ്പിച്ചിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സമാനമായ വിധി തന്‍റെ കാര്യത്തിലും വേണമെന്ന് ആവശ്യപ്പെട്ട് നളിനി സുപ്രീം കോടതിയെ സമീപിച്ചത്.

ദയാഹരജിയില്‍ തീരുമാനമെടുക്കുന്നത് വൈകിപ്പി ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി യാണ് സുപ്രീംകോടതി പേരറിവാളനെ മോചിപ്പിച്ചത്.

1991 മെയ് മാസത്തില്‍ ശ്രീപെരുമ്ബത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

NO COMMENTS