കോഴിക്കോട് ചാലിയം മല്‍സ്യവിപണ കേന്ദ്രത്തില്‍ വന്‍ തീപ്പിടുത്തം

207

കോഴിക്കോട്: ചാലിയം മല്‍സ്യവിപണ കേന്ദ്രത്തില്‍ ഞായറാഴ്ച രാത്രി വന്‍ തീപ്പിടുത്തമുണ്ടായി. വലയുള്‍പ്പെടെയുള്ള മല്‍സ്യബന്ധന സാധനങ്ങള്‍ സൂക്ഷിച്ച ഓല ഷെഡ്ഡിലാണ് തീപ്പിടുത്തമുണ്ടായത്. പിന്നീട് സമീപത്തേക്കും തീ പടരുകയായിരുന്നു. മല്‍സ്യം കൊണ്ടുപോവാനെത്തിയ വാഹനങ്ങള്‍ക്കും തീപ്പിടുത്തത്തില്‍ കേടുപാടുകള്‍ പറ്റി. അഞ്ചു വാഹനങ്ങളിലേക്ക് തീ പടര്‍ന്നു. മണിക്കൂറുകള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS

LEAVE A REPLY