ഇപിഎഫ് പലിശ 8.6 ശതമാനമാക്കി കുറച്ചേക്കും

194

ന്യൂഡല്‍ഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ പരിഷ്കരിക്കുന്നതിനൊപ്പം ഇപിഎഫിന്റെ നിരക്കും ഇത്തവണ കുറച്ചേക്കും.8.8 ശതമാനത്തില്‍നിന്ന് 8.6 ശതമാനമാക്കി കുറയ്ക്കാനാണ് സാധ്യത.സര്‍ക്കാര്‍ സെക്യൂരിറ്റകളുടെ ആദായ നിരക്കിനോടൊപ്പം പിപിഎഫ് ഉള്‍പ്പടെയുള്ള ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് പരിഷ്കരിക്കുന്ന സമ്ബ്രദായം ഈയിടെയാണ് സര്‍ക്കാര്‍ നടപ്പാക്കിയത്.ഇപിഎഫിന്റെയും പലിശ നിരക്കുകള്‍ അതിനനുസരിച്ച്‌ നിശ്ചയിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഇപിഎഫിന്റെ പലിശ നിരക്കുകള്‍ പരിഷ്കരിച്ചിരുന്നത്. ഇത് പ്രകാരം മുന്‍ സാമ്ബത്തിക വര്‍ഷം 8.95 ശതമാനംവരെ പലിശ നല്‍കാന്‍ കഴിയുമായിരുന്നു.8.8 ശതമാനമായി പരിഷ്കരിക്കാമെന്ന് ബോര്‍ഡ് ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് 8.7 ശതമാനമാക്കി നിശ്ചയിച്ചു. പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്ന് 8.8 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY