പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച്‌ മെല്‍ബണില്‍ ബലൂച് പ്രകടനം

223

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച്‌ ഓസ്ട്രേലിയയിലെ മെല്‍ബണിലും ദക്ഷിണ കൊറിയയിലെ ബുസാനിലും ബലൂചിസ്ഥാന്‍ വിമോചനവാദികളുടെ പ്രകടനം. ബലൂചിസ്ഥാനില്‍ പാകിസ്താന്‍ നടത്തുന്ന അതിക്രമങ്ങളെ അപലപിച്ചും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്ന പിന്തുണയില്‍ നന്ദിയറിയിച്ചുമായിരുന്നു ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രകടനം നടത്തിയത്.ബലൂചിസ്ഥാനില്‍ പാകിസ്താന്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരായി നിരവധി ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ വാദികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും സമരങ്ങളും നടത്തിവരികയാണ്.ബലൂചിസ്ഥാനില്‍ പാകിസ്താന്‍ പട്ടാളവും പോലീസും ചേര്‍ന്ന് അക്രമം അഴിച്ചുവിടുകയാണെന്നും ജനങ്ങള്‍ക്കുനേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും സമരക്കാര്‍ ആരോപിക്കുന്നു. പാകിസ്താനിലെ കറാച്ചിയിലും ബലൂച് മനുഷ്യാവകാശ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ വാദികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ മോദിക്ക് നന്ദിയറിച്ച്‌ പാകിസ്താനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ബലൂചിസ്ഥാന്‍ വിമോചന പോരാളികള്‍ മുമ്ബും പ്രകടനങ്ങള്‍ നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY