ഏനാത്ത് പാലത്തിന് പകരം താത്കാലിക പാലം നിര്‍മ്മിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി

204

ന്യൂഡല്‍ഹി: ബലക്ഷയമുണ്ടായ ഏനാത്ത് പാലത്തിന് പകരം താത്കാലിക പാലം നിര്‍മ്മിക്കാന്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി. കൊടിക്കുന്നില്‍ സുരേഷ് എം.പിയെ പരീക്കര്‍ അറിയിച്ചതാണ് ഇക്കാര്യം.
ഏനാത്ത് ബെയ്ലി പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്ര പ്രതിരോധമന്ത്രിക്കും കൊടിക്കുന്നില്‍ സുരേഷ് എം.പിക്കും കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മലയാളിയായ കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ശരത് ചന്ദിനാണ് ബെയ്ലി പാലം സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. ഗുരുതര ബലക്ഷയം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏനാത്ത് പാലത്തിലൂടെയുള്ള ഗതാഗതം അടുത്തിടെ പൂര്‍ണമായും നിരോധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY