സമൂഹവിവാഹം നടത്തിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ കെ.എം.മാണിക്കെതിരെ ത്വരിത പരിശോധന

231

തിരുവനന്തപുരം • സമൂഹവിവാഹം നടത്തിയതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ കെ.എം.മാണിക്കെതിരെ ത്വരിത പരിശോധനയ്ക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്. 2014 ഒക്ടോബറില്‍ പാര്‍ട്ടി സുവര്‍ണ ജൂബിലിയോടനുബന്ധിച്ചാണ് കോട്ടയത്ത് സമൂഹവിവാഹം നടത്തിയത്. 150 വിവാഹങ്ങളാണ് നടത്തിയത്. ബാര്‍ക്കോഴയില്‍നിന്നു ലഭിച്ച പണമാണ് സമൂഹവിവാഹത്തിന് ഉപയോഗിച്ചതെന്നാണ് ആരോപണം.