മുത്തങ്ങയില്‍ നാലുകിലോ കഞ്ചാവ് പിടികൂടി

259

കല്‍പ്പറ്റ• മുത്തങ്ങയില്‍ നാലുകിലോ കഞ്ചാവ് പിടികൂടി. ഇന്നലെ രാത്രി എട്ടുമണിക്ക് ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോകുന്ന കല്ലട ബസില്‍വെച്ചാണ് കഞ്ചാവ് പിടികൂടിയത്. ബസ് പരിശോധിക്കുന്നതിനു നിര്‍ത്തിയപ്പോള്‍ കുറച്ച്‌ ആളുകള്‍ മൂത്രം ഒഴിക്കുന്നതിനായി പുറത്തിറങ്ങിയിരുന്നു. ബസിന്റെ പുറകിലെ ഡിക്കിയിലെ ലഗേജുകള്‍ പരിശോധിച്ചതിലാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ രണ്ടു പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെത്തിയത്. പ്രതിയെ അറസ്റ്റു ചെയ്തിട്ടില്ല. ലഗേജിന്റെ ഉടമസ്ഥനെ കുറിച്ച്‌ ബസ് ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് പ്രതിയെ അറസ്റ്റു ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നു.

NO COMMENTS

LEAVE A REPLY