വിദ്യാഭ്യാസമന്ത്രി ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിച്ചു

200

കോഴിക്കോട്: വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പാമ്പാടി നെഹ്റു എൻജിനീയറിംഗ് കോളജിൽ മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വീട് സന്ദർശിച്ചു. ജിഷ്ണുവിന്റെ മാതാപിതാക്കളുമായി മന്ത്രി സംസാരിച്ചു. മകന്റെ മരണത്തിന്റെ ഉത്തരവാദികൾ കോളജ് മാനേജ്മെന്റാണെന്ന് മാതാപിതാക്കൾ പറഞ്ഞു. സംസ്‌ഥാന സർക്കാർ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ശക്‌തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും പിന്നീട് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നു മന്ത്രി ടി.പി. രാമകൃഷ്ണനും ജിഷ്ണുവിന്റെ വീട് സന്ദർശിച്ചേക്കുമെന്ന് വിവരമുണ്ട്.

NO COMMENTS

LEAVE A REPLY