സഞ്ജു വി സാംസണു കെസിഎയുടെ താക്കീത്

330

കൊച്ചി: മോശം പെരുമാറ്റത്തിനു സഞ്ജു വി സാംസണു കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. സഞ്ജു കെസിഎയുടെ കര്‍ശന നിരീക്ഷണത്തില്‍ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നു സഞ്ജുവും പിതാവും എഴുതി നല്‍കിയെന്നും കെസിഎ ഭാരവാഹികള്‍ അറിയിച്ചു. സഞ്ജുവിന്റെ പിതാവിനു വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോച്ച്‌, കെസിഎ ഭാരവാഹികള്‍ എന്നിവരുമായി ഇടപെടാന്‍ പാടില്ലെന്നാണു നിര്‍ദ്ദേശം. കളിസ്ഥലം, പരിശീലന വേദി എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ പ്രവേശിക്കാനാകില്ലെന്നും കെസിഎ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY