പട്ടാമ്പിയില്‍ ഭൂചലനം

195

പട്ടാമ്പി: പട്ടാമ്പി മേഖലയില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.പട്ടാമ്പി, ശങ്കരമംഗലം, ഞാങ്ങാട്ടിരി, തിരുമിറ്റക്കോട്, പെരുമുടിയൂര്‍, മുതുതല, പരുതൂര്‍, പള്ളിപ്പുറം തുടങ്ങിയ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.ഭൂമിക്കടിയില്‍ നിന്നുള്ള ചെറിയ മുഴക്കത്തോടു കൂടിയായിരുന്നു ഭൂചലനം. നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

NO COMMENTS

LEAVE A REPLY