പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഹില്ലരിയെ ജയിലിലടക്കും : ട്രംപ്

177

മിസോറി: അമേരിക്കയുടെ അടുത്ത പ്രസിഡന്റായി തന്നെ തിരഞ്ഞെടുത്താല്‍ ഇ.മെയില്‍ കേസില്‍ എതിര്‍ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെ ജയിലിലടക്കുമെന്ന് ഡോണാള്‍ഡ് ട്രംപിന്റെ ഭീഷണി. എന്നാല്‍ സ്ത്രീകളെ അപമാനിച്ച ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ഹില്ലരി തിരിച്ചടിച്ചു.കഴിഞ്ഞ ദിവസമായിരുന്നു ഡോണാള്‍ഡ് ട്രംപ് ഒരു പ്രസംഗത്തിനിടെ സ്ത്രീകളെ അപമാനിച്ച വീഡിയോ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടത്. ഇത് ട്രംപിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രണ്ടാമത്തെ പൊതു ചര്‍ച്ചയ്ക്കിടെ ഹിലാരിക്കെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്.പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിലുള്ള ചര്‍ച്ചയില്‍ ബില്‍ ക്ലിന്റനെതിരെയും ട്രംപ് രംഗത്തെത്തി. ബില്‍ ക്ലിന്റന്‍ പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് സംവാദത്തില്‍ ആരോപിച്ചു. 90 മിനിറ്റോളം നീണ്ട് നില്‍ക്കുന്നതായിരുന്നു രണ്ടാമത്തെ സംവാദം.അമേരിക്കന്‍ നിയമത്തിന്റെ ഇന്‍ചാര്‍ജ് ഡൊണാള്‍ഡ് ട്രംപ് അല്ലെന്ന് ട്രംപിന്റെ ആരോപണത്തിനും ഭീഷണിക്കും ഹില്ലരി മറുപടി നല്‍കി. ആദ്യ സംവാദത്തില്‍ നിന്നും വ്യത്യസ്തമായി വെല്ലുവിളികളോടെയുള്ളതായിരുന്നു ട്രംപിന്റെയും ഹില്ലരിയുടെയും രണ്ടാമത്തെ സംവാദം.

NO COMMENTS

LEAVE A REPLY