ആളിയാര്‍: കേരളത്തിന് സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം വിട്ടുനല്‍കും

225

പൊള്ളാച്ചി (തമിഴ്നാട്): ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയില്‍ നടന്ന ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ കേരളത്തിന് അനുകൂലമായ തീരുമാനം. കേരളത്തിന് സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം വിട്ടുനല്‍കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇന്നുതന്നെ വെള്ളം വിട്ടുനല്‍കിത്തുടങ്ങും.ജലദൗര്‍ലഭ്യം നേരിടുന്ന പാലക്കാട്ടെ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സംയുക്ത ജലക്രമീകരണ യോഗത്തില്‍ തമിഴ്നാട് പങ്കെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജലക്രമീകരണ യോഗം ചേരുന്ന തീയതി പിന്നീട് തീരുമാനിക്കും.കേരളത്തിന്റെ ആവശ്യങ്ങളോട് വളരെ അനുകൂലമായ നിലപാടാണ് തമിഴ്നാട്ടില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സ്വീകരിച്ചത്. സംയുക്ത ജല ക്രമീകരണ യോഗത്തില്‍ തമിഴ്നാട് പങ്കെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം അവര്‍ നേരത്തെ നിരസിച്ചിരുന്നു.

NO COMMENTS

LEAVE A REPLY