ദുബായ് വിസകിട്ടാന്‍ ഹെൽത്ത് ഇൻഷുറൻസ് കാർഡ് നിര്‍ബന്ധമാക്കുന്നു

231

ദുബായ്: ജനുവരി മുതൽ ദുബായിൽ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്ക് വിസ പുതുക്കാനാവില്ല. ആശ്രിതവീസയിൽ ഉള്ളവരെ മെഡിക്കൽ ഇൻഷുറൻസിൽ ഉൾപ്പെടുത്താനുള്ള സമയപരിധി അവസാനിക്കാറായതോടെ ഇൻഷുറൻസ് കമ്പനികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇന്‍ഷുറന്‍സ് കാര്‍ജ് പുതുക്കാനുള്ള വ്യക്‌തിഗത അപേക്ഷകൾ സ്വീകരിക്കുന്നത് പല കമ്പനികളും ഇന്നത്തോടെ നിർത്തിവച്ചു. സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഗ്രൂപ്പ് ഇൻഷുറൻസ് അപേക്ഷകൾ ഈമാസം 31വരെ സ്വീകരിക്കും. ജനുവരി മുതല്‍ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലാത്തവരില്‍ നിന്നും പ്രതിമാസം 500 ദിർഹം വീതം പിഴ ഈതാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പിഴയില്‍ നിന്നു രക്ഷപ്പെടാൻ കുടുംബങ്ങളുമായി താമസിക്കുന്നവർ അനുയോജ്യമായ കമ്പനികളെ തേടുകയാണ്. ജനുവരി മുതൽ ഹെൽത്ത് ഇൻഷുറൻസ് കാർഡ് ഇല്ലാത്തവർക്ക് വിസ പുതുക്കാനാവില്ല. നിലവിലുള്ള വിസ മാർച്ചിൽ റദ്ദാക്കുന്നവർക്കും രണ്ടു മാസത്തേക്ക് ഇൻഷുറൻസ് വേണമെന്നാണ് നിർദേശം. അപേക്ഷകരുടെ എണ്ണം 40 ലക്ഷം കടന്നതായി ദുബായ് ഹെൽത്ത് അതോറിറ്റി തലവൻ ഹുമൈദ് അൽ ഖത്താമി പറഞ്ഞു. ദുബായിലെ 98 ശതമാനം ആളുകൾക്കും ഇതിനകം ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചതായി അദ്ദേഹം അറിയിച്ചു. തൊഴിലാളികളാണു നിയമം ലംഘിച്ചതെങ്കിൽ സ്‌പോൺസർ പിഴ അടയ്‌ക്കേണ്ടിവരും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിസാ കാലാവധി തീരുന്നവർക്കും ആരോഗ്യ പരിരക്ഷാ കാർഡ് നിർബന്ധമാണ്. പ്രസവിച്ച് 30 ദിവസം പൂർത്തിയാകും മുൻപ് നവജാത ശിശുവിന് ഇൻഷുറൻസ് കാർഡ് എടുത്തിരിക്കണം. അപേക്ഷകരുടെ അവകാശങ്ങൾ ലംഘിക്കാതെ ആയിരിക്കണം ഇൻഷുറൻസ് കമ്പനികൾ കരാറുകൾ രൂപപ്പെടുത്തേണ്ടത്. കമ്പനികളുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും കുറ്റക്കാർക്ക് കനത്ത പിഴചുമത്തി ശിക്ഷിക്കുകയും ചെയ്യും. ദുബായിൽ നിന്നു വീസ ലഭിച്ചവർ രാജ്യത്തിന് പുറത്താണെകിലും പിഴ അടയ്‌ക്കേണ്ടി വരുമെന്നും അധികൃതര്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY