ജയൻ ചലച്ചിത്രോത്സവം 2018 ‘ദൃശ്യവിരുന്നിന് തുടക്കമായി

331

തിരുവനന്തപുരം: ജയൻ കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ‘ജയൻ ചലച്ചിത്രോത്സവം 2018, ഗാനസന്ധ്യക്ക് പുത്തരിക്കണ്ടം മൈതാനം ഇ.കെ നായനാർ പാർക്കിൽ തുടക്കമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ ഔദ്യോഗികമായി ഉദ്ഘാടന കർമ്മം നിർവഹിച്ചതോടു കൂടിയാണ് അഞ്ച് ദിവസത്തോളം നീണ്ടു നിൽക്കുന്ന ദൃശ്യ ഗാനവിരുന്നിന് തുടക്കം കുറിച്ചത്. ചടങ്ങിൽ ജയൻ കലാ സാംസ്കാരിക വേദി ചെയർമാർ ശ്രീ സി.ശിവൻകുട്ടി സ്വാഗതം ആശംസിക്കുകയും ബാബു പോൾ ഐ.എ.എസ് അദ്ധ്യക്ഷ പദമലങ്കരിക്കുകയു ചെയ്തു .ഉദ്ഘാടനാനന്തരം ഈ വർഷത്തെ ശ്രീകുമാരൻ തമ്പി സംഗീത സാഹിത്യ പുരസ്കാരം പൂവച്ചൽ ഖാദറിന് സമർപ്പിക്കുകയും മറ്റ് വ്യക്തികളെ ആദരിക്കുകയും ചെയ്തു.
ശ്രീ കെ.മുരളീധരൻ, ബാബു പോൾ ഐ.എ.സ്, ശ്രീ കിളിമാനൂർ രാമവർമ്മ തമ്പുരാൻ, ശ്രീ രവി മേനോൻ,
ശ്രീ കരമന ഹരി എന്നിവർ ആശംസകളർപ്പിക്കുകയും പൂവച്ചൽ ഖാദർ നന്ദി രേഖപ്പെടത്തുകയും ചെയ്തു. ഓദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഈ വർഷത്തെ ശ്രീകുമാരൻ തമ്പി പുരസ്കാര ജേതാവ് കൂടിയായ പൂവച്ചൽഖാദറിന്റെ നേതൃത്വത്തിൽ,
‘ചിത്തിര തോണി’ ഗാന വിരുന്നും സംഘടിപ്പിക്കപ്പെട്ടു. അഞ്ചു ദിവസത്തോളം നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്സവമുൾപ്പടെയുള്ള വിവിധ പരിപാടികളാണ് തുടക്കം കുറിച്ചത്.

NO COMMENTS