ട്രംപിന്റെ യാത്രാ വിലക്കിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി

221

വാഷിംഗ്ടണ്‍: ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനത്തിന് വീണ്ടും കോടതിയില്‍ നിന്ന് തിരിച്ചടി. യാത്രാ വിലക്ക് റദ്ദാക്കിയ ഹവായ് കോടതി ഉത്തരവ് മേല്‍ക്കോടതി ശരിവച്ചു. ട്രംപിന്റെ ഉത്തരവ് കുടിയേറ്റ നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി വിലയിരുത്തി. യാത്രാവിലക്ക് റദ്ദാക്കിയുള്ള മെറിലാന്റ് കോടതിയുടെ ഉത്തരവും നേരത്തെ മേല്‍ക്കോടതി ശരിവച്ചിരുന്നു. ഇറാന്‍, സിറിയ,യെമന്‍ തുടങ്ങി ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ട്രംപ് വിലക്ക് ഏര്‍പ്പെടുത്തിയത്.

NO COMMENTS