എം.​സി. ക​മ​റു​ദ്ദീ​ൻ എം​ എ​ൽ ​എ​യെ യു ​ഡി​ എ​ഫ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി – പു​തി​യ ചെ​യ​ർ​മാ​ൻ സി.​ടി. അ​ഹ​മ്മ​ദ​ലി​

27

കാ​സ​ർ​ഗോ​ഡ്: എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ൽ​എ​യെ യു​ഡി​എ​ഫ് കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. സി.​ടി. അ​ഹ​മ്മ​ദ​ലി​യാ​ണ് പു​തി​യ ചെ​യ​ർ​മാ​ൻ.സ്ഥാ​നം ഒ​ഴി​യാ​ൻ നേ​ര​ത്തേ ത​ന്നെ ക​മ​റു​ദ്ദീ​ൻ താ​ൽ​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നതായാണ് അറിയുന്നത്. പു​ന​സം​ഘ​ട​ന​യെ​ത്തു​ട​ർ​ന്നാ​ണ് മാ​റ്റം.

ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ലെ മോ​ൻ​സ് ജോ​സ​ഫാ​ണ് കോ​ട്ട​യം ജി​ല്ല​യി​ലെ പുതിയ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ. കേ​ര​ള​കോ​ൺ​ഗ്ര​സ് എ​മ്മി​ൽ നി​ന്ന് പ​ത്ത​നം​തി​ട്ട ​ജി​ല്ല​യി​ലെ ചെ​യ​ർ​മാ​ൻ സ്ഥാ​നം കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ക​ൺ​വീ​ന​ർ​സ്ഥാ​ന​വും ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

NO COMMENTS