പമ്പാ നദിയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം ലഭിച്ചു

167

ചെങ്ങന്നൂര്‍ • പമ്പാ നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കാണാതായ യുവാവിന്റെ മൃതദേഹം ലഭിച്ചു. മുളക്കുഴ പെരിങ്ങാല തോപ്പില്‍ വീട്ടില്‍ കെ.പി. രതികുമാറിന്റെ (രാജന്‍ തോപ്പില്‍) മകന്‍ ടി.ആര്‍ അനുരാജ് (29) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ പമ്ബാ നദിയില്‍ മിത്രപ്പുഴ പാലത്തിന് സമീപം മംഗലം മിത്രപ്പുഴക്കടവിലാണ് അപകടം ഉണ്ടായത്. കടവില്‍ കുളിക്കാന്‍ ഇറങ്ങവെ ഒഴുക്കില്‍ പെട്ടതായി കരുതുന്നു. അനുരാജ് മുങ്ങിത്താഴുന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.ചെങ്ങന്നൂര്‍ പോലീസും ഫയര്‍ ഫോഴ്സും ഉടന്‍തന്നെ സ്ഥലത്തെത്തി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല.

NO COMMENTS

LEAVE A REPLY