കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിയുടേയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടേയും 162 കോടിയുടെ അനധികൃത സമ്പാദ്യം പിടികൂടി

229

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിയുടേയും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുടേയും 162 കോടിയുടെ അനധികൃത സമ്പാദ്യം പിടികൂടി . 41 ലക്ഷം രൂപയും 12 കിലോ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. ചെറുകിട വ്യവസായ മന്ത്രി രമേഷ് എല്‍ ജര്‍കിഹോളി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലക്ഷ്മി ആര്‍.ഹെബ്ബാല്‍ക്കര്‍ എന്നിവരുടെ ബെല്‍ഗാവിയിലേയും ബെല്‍ഗാമിലേയും വീടുകളിലാണ് റെയ്ഡ് നടന്നത്. ഇരുവരും നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ബംഗളൂരുവിലെ ഒരു പഞ്ചസാര കമ്ബനികളില്‍ രമേഷിനും ലക്ഷ്മിക്കും പങ്കാളിത്തമുണ്ട്. ഇതില്‍ നിന്നു കിട്ടുന്ന വരുമാനം സംബന്ധിച്ച കണക്കുകള്‍ ഇവര്‍ ആദായ നികുതി വകുപ്പിന് നല്‍കിയില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു.

NO COMMENTS

LEAVE A REPLY