ഉഷ്ണ തംരഗത്തില്‍ അമേരിക്ക വലയുന്നു

212

വാഷിങ്ടണ്‍: ഉഷ്ണ തരംഗത്തില്‍ വലഞ്ഞ് അമേരിക്ക. ചൂട് 40 ഡിഗ്രിയിലേക്കടുത്തതോടെ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
അമേരിക്കയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളടക്കമുള്ള 26 സംസ്ഥാനങ്ങളിലാണ് ഉഷ്ണ തരംഗമുണ്ടായത്. 38 ഡിഗ്രിക്കു മുകളിലേക്കു താപനില ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂയോര്‍ക്ക്, ലോസ് ആഞ്ജലസ്, ഷിക്കാഗോ എന്നീ തന്ത്ര പ്രധാന കേന്ദ്രങ്ങളിലും ഉഷ്ണ തരംഗം ഉണ്ടായി.
താരതമ്യേന തണുത്ത കാലാവസ്ഥയുള്ള ഇവിടങ്ങളില്‍ 10 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ചൂട് ഇത്രയും കൂടുന്നത്. പല സ്ഥലങ്ങളിലും ചൂടിനെ ചെറുക്കാന്‍ ജനങ്ങള്‍ ബീച്ചുകളിലും പാര്‍ക്കുകളിലും അഭയം തേടുകയാണ്. തലസ്ഥാനമായ വാഷിംഗ്ടണിലെ ആറോളം മ്യൂസിയങ്ങള്‍ വൈദ്യുതക്ഷാമം കാരണം അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.
അടുത്ത ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

NO COMMENTS

LEAVE A REPLY