ജനങ്ങളെ മറന്ന ബജറ്റ് : കൊടിക്കുന്നില്‍ സുരേഷ്

152

സാധാരണക്കാരെയും പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും പൂര്‍ണ്ണമായും മറന്നുള്ള ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്.
കണക്ക് കൊണ്ടുള്ള വാചകകസര്‍ത്ത് മാത്രമാണ് ബജറ്റിലുള്ളത്. കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും എങ്ങും എത്തിയില്ല. എന്നിട്ടും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് സര്‍ക്കാര്‍. ഇതിലൂടെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റ് അവതരിപ്പിച്ചതിലുള്ള റെക്കാര്‍ഡ് മന്ത്രി ഐസക് സൃഷ്ടിച്ചു. മുന്‍കാല ബജറ്റിന്റെ ആവര്‍ത്തനമാണ്. വരവും ചെലവും തമ്മില്‍ ഒരു പൊരുത്തവുമില്ല. വലിയ വിലക്കയറ്റം സൃഷ്ടിക്കുന്ന നടപടികളാണ് ബജറ്റിലുള്ളത്. തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരമൊരു പൊള്ളയായ ബജറ്റിന് മന്ത്രിയെ പ്രേരിപ്പിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

NO COMMENTS