എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയിലില്ല: ജോസ് കെ.മാണി

226

കോട്ടയം∙ എന്‍ഡിഎയുമായുള്ള സഖ്യം അജണ്ടയിലില്ലെന്ന് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. ഇത്തരം പ്രചരണങ്ങള്‍ നിഗൂഢ ലക്ഷ്യത്തോടെയെന്നും ജോസ് കെ.മാണി കോട്ടയത്തു പറഞ്ഞു. എൻഡിഎയിലേക്കില്ലെന്ന് ജോസഫ് വിഭാഗവും ജോസഫ് എം.പുതുശേരിയും നേരത്തേ, പരസ്യപ്രസ്താവന നടത്തിയിരുന്നു.

എൽഡിഎഫിലേക്കോ എൻഡിഎയിലേക്കോ ഇല്ലെന്നു പറഞ്ഞാണ് മാണി ചരൽക്കുന്നിൽ നടന്ന പാർട്ടി യോഗത്തിനുശേഷം മുന്നണി വിടുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ ജോസ് കെ.മാണിക്കു കേന്ദ്രമന്ത്രിപദം വാഗ്ദാനം ചെയ്തതായും പാർട്ടിഎൻഡിഎയുടെ ഘടകകക്ഷിയായി ചേരുമെന്നുമുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇതു പൂർണമായി തള്ളിയാണ് ജോസ് കെ.മാണി നിലപാട് അറിയിച്ചത്.

NO COMMENTS

LEAVE A REPLY