കാഴ്ചപരിമിതരുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാര്‍

302

ബെംഗളൂരു • കാഴ്ചപരിമിതരുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യ വീണ്ടും ചാംപ്യന്‍മാര്‍. ഇന്നു നടന്ന ഫൈനലില്‍ ചിരവൈരികളായ പാക്കിസ്ഥാനെ ഒന്‍പത് വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ കിരീടനേട്ടം. ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാന്‍ 20 ഒാവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. 37 പന്തില്‍ 57 റണ്‍സ് നേടിയ ബദര്‍ മുനീര്‍ ആണ് പാക്കിസ്ഥാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 15 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത മുഹമ്മദ് ജാമിലും മികച്ച പിന്തുണ നല്‍കി. ഇന്ത്യയ്ക്കായി കേതന്‍ പട്ടേലും ജാഫര്‍ ഇക്ബാലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17.4 ഒാവറില്‍ കേവലം ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒാപ്പണര്‍ പ്രകാശ ജയരാമയ്യയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് (പുറത്താകാതെ 99 റണ്‍സ്) ജയം എളുപ്പമാക്കിയത്. 11 റണ്‍സെടുത്ത് ദുണ്ണ വെങ്കിടേഷ് പുറത്താകാതെ നിന്നു. 43 റണ്‍സെടുത്ത അജയ് കുമാര്‍ റെഡ്ഡി റണ്ണൗട്ടായി. 26 റണ്‍സെടുത്ത കേതന്‍ പട്ടേല്‍ പരുക്കേറ്റു മടങ്ങുകയായിരുന്നു.

NO COMMENTS

LEAVE A REPLY