കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് കസബ കടപ്പുറത്ത് ആരംഭിച്ചു

12

കാസറഗോഡ് : കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് കസബ കടപ്പുറം ഫീഷറിസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, ഗുരുതര രോഗം ബാധിച്ച 45 വയസ്സ് കഴിഞ്ഞര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്. രോഗങ്ങള്‍ ബാധിച്ചവര്‍ കോ- മോര്‍ബിഡിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

അവരുടെ രേഖകള്‍ കാണിച്ചാല്‍ വാക്‌സിനേഷന്‍ സ്ഥലത്ത് നിന്ന് തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കും. മാര്‍ച്ച് 15 മുതല്‍ 22 വരെയാണ് ക്യാമ്പ്. ഒരു ദിവസം 1000 പേര്‍ക്ക് വാക്‌സിന്‍ നല്‍കും.

NO COMMENTS