ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജയില്‍ ഡീസല്‍ ടാങ്കിനുള്ളില്‍ നിന്നും മൂന്ന് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. വിവരം ലഭിച്ചയുടനെ പോലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണങ്ങള്‍ കൊലപാതകമാണോയെന്ന് വ്യക്തമല്ല. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടരന്വേഷണങ്ങള്‍ നടക്കുക.