എടിഎം തട്ടിപ്പ് സംഘത്തിലെ അഞ്ചാമനും രാജ്യം വിട്ടു

182

എടിഎം തട്ടിപ്പ് സംഘത്തിലെ അഞ്ചാമത്തെ വിദേശിയും രാജ്യം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. റുമേനിയന്‍ പൗരന്‍ കോസ്മെയാണ് മുഖ്യപ്രതി ഗബ്രിയല്‍ അറസ്റ്റിലായതിനുശേഷവും മുംബൈയിലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതെന്ന് പൊലീസ് കണ്ടെത്തി. പ്രതികള്‍ക്കുള്ള പ്രാദേശിക സഹായം ഇതുവരെ കണ്ടത്താനായില്ലെന്ന് പൊലീസ് പറഞ്ഞു.
തലസ്ഥാനത്ത് എടിഎം തട്ടിപ്പിനെത്തിയ നാലംഗ സംഘത്തെ നേരത്തെ തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു, ഗബ്രിയല്‍, ക്രിസ്റ്റ്യന്‍ വിക്ടര്‍, ഫ്ലോറിയന്‍, ഇയോന്‍ സ്ലോറിന്‍ എന്നിവരായിരുന്നു തലസ്ഥാനത്ത് എത്തിയത്. ഇതില്‍ ഗബ്രിയല്‍ ഈ മാസം ഒന്‍പത് മണിക്ക് രാത്രിയില്‍ മുംബൈയില്‍ നിന്നും പിടിയാതിന് ശേഷവും വ്യാജ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതോടെയാണ് അഞ്ചാമനെ കുറിച്ച് സംശയമുണ്ടായത്. മുംബൈയിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് ലഭിച്ച സിസിസിടി ദൃശ്യങ്ങളില്‍ നിന്നുമാണ് അഞ്ചാമന്‍ കോസ്മെയുടെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളെ തിരിച്ചറിഞ്ഞപ്പോഴേക്കും പണവുമായി ഇയാളും രാജ്യം വിട്ടിരുന്നു. 11ന് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ രാജ്യം വിട്ടത്. സംഘത്തിലുള്ള നാലുപേരും രാജ്യവിട്ടുവെന്ന് പൊലീസ് സ്ഥരികരിച്ചു.
കോസ്മെ മുംബൈയില്‍ മാത്രമായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതുവരെ എട്ടുലക്ഷം രൂപ നഷ്‌ടപ്പെട്ടുവെന്ന പരാതിയാണ് പൊലീസിന് ലഭിച്ചത്. രാജ്യം വിട്ടവരെ കണ്ടെത്താനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാനും റെഡ് കോര്‍ണര്‍ നോട്ടീസും പര്‍പ്പിള്‍ നോട്ടീസും ഇന്റര്‍പോള്‍ പുറത്തിറക്കും. ഇതിനായി ഡി.ജി.പി ലോക്നാഥ് ബെഹ്റ ഇന്‍ര്‍പോളിന് കത്തയച്ചു. കസ്റ്റഡയിലുള്ള മരിയന്‍ ഗബ്രിയിലുമായി പ്രതികള്‍ താമസിച്ച തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ പൊലീസ് തെളിവെടുപ്പ് നടത്തി.

NO COMMENTS

LEAVE A REPLY