ഡി.സി.സി അധ്യക്ഷന്മാരുടെ പ്രായപരിധി 60 വയസാക്കാന്‍ ഹൈക്കമാന്‍റ് നിര്‍ദേശം

204

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരായി 60 വയസ് കഴിഞ്ഞവരെ പരിഗണിക്കരുതെന്ന് ഹൈക്കമാന്‍റ്. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായാണ് ഈ മാനദണ്ഡം കൊണ്ടുവരുന്നത്. കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളിലാണ് ഹൈക്കമാന്‍റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.മറ്റന്നാള്‍ ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് നിര്‍ദേശങ്ങള്‍ മുന്നോക്കുവയ്ക്കും. ഗ്രൂപ്പ് വീതംവയ്പ് അനുവദിക്കില്ലെന്ന സന്ദേശമാണ് ഹെക്കമാന്‍റ് നല്‍കുന്നത്. പ്രവര്‍ത്തകരെ തെരഞ്ഞെടുക്കുന്നതിലും കര്‍ശന മാനദണ്ഡങ്ങളാണ് ഹൈക്കമാന്‍റ് മുന്നോട്ട് വെച്ചിരിക്കുന്നത്.പ്രവര്‍ത്തകര്‍ക്ക് ബൂത്ത് മണ്ഡലം ബ്ലോക്ക് തലങ്ങളില്‍ പ്രവര്‍ത്തന മികവ് വേണം, രാഷ്ട്രീയത്തിന് അതീതമായ സ്വീകാര്യത നേതാക്കന്മാര്‍ക്ക് ഉണ്ടായിരിക്കണം എന്നിവയാണ് മറ്റ് നിര്‍ദേശങ്ങള്‍

NO COMMENTS

LEAVE A REPLY