വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ കേരളത്തില്‍

214

വയനാട്ടിലെ കര്‍ഷകര്‍ക്ക് ജൈവകൃഷി പരിശീലനവുമായി വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ പുല്‍പ്പള്ളിയിലെത്തി. വി.എച്ച്.പിയുടെ സൂക്ഷ്മകൃഷി പരിശീലനത്തിന്റെ ഭാഗമായി പുല്‍പ്പള്ളിയിലെത്തിയ തൊഗാഡിയ രാഷ്‌ട്രീയം മറന്ന് കൃഷിയെക്കുറിച്ച് വാചാലനായപ്പോള്‍ കര്‍ഷകരെല്ലാം ഒന്നിച്ചു.
ജൈവകൃഷിയുടെ പുത്തന്‍ രീതികളെകുറിച്ച് കര്‍ഷകരുമായി പങ്കിടുക എന്ന ലക്ഷ്യത്തോടെയാണ് പ്രവീണ്‍ തൊഗാഡിയെ പുല്‍പ്പള്ളിയിലെത്തിയത്. ആദ്യം രാസവളങ്ങളും കീടനാശിനികളുമുണ്ടാക്കുന്ന വിപത്തിനെകുറിച്ച് പ്രത്യേക ക്ലാസായിരുന്നു ആദ്യം. അതിനുശേഷം ജൈവരീതി പിന്തുടരുന്ന കര്‍ഷകരുടെ ഇടയിലേക്കിറങ്ങി. തൂമ്പയെടുത്ത് മണ്ണുമാന്തി, ചാണകം വാരി, മണ്ണിരയും മറ്റുമെടുത്തുള്ള തോഗാഡിയുടെ കൃഷിവിവരണം കേട്ട് കര്‍ഷകര്‍ പോലൂം അമ്പരന്നു.
കൂടുതല്‍ പേര്‍ ജൈവ രീതിയിലേക്ക് തിരിയണമെന്നാവശ്യപ്പെട്ടാണ് തോഗാഡിയ മടങ്ങിയത്. ഏതായാലും തോഗാഡിയയുടെ വരവ് വയനാട്ടിലെ ജൈവകര്‍ഷകര്‍ക്ക് ഉണര്‍വുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട.

NO COMMENTS

LEAVE A REPLY