വിദ്യാര്‍ത്ഥികള്‍ക്കായി മത്സരങ്ങള്‍

14

തിരുവനന്തപുരം : ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി കുടപ്പനക്കുന്ന് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിംഗ് സെന്ററില്‍ ജനുവരി 20ന് യു.പി, ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഉപന്യാസം, പ്രസംഗം, പെയിന്റിങ് (വാട്ടര്‍ കളര്‍) ഇനങ്ങളിലാണ് മത്സരം. പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0471 2732918 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.ഒരു സ്‌കൂളില്‍ നിന്നും ഓരോ വിഭാഗത്തിലും 2 വിദ്യാര്‍ത്ഥികളെ വീതം പങ്കെടുപ്പിക്കാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫീസര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ ജനുവരി 20 രാവിലെ 10.30ന് കടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ എത്തണം. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും.

NO COMMENTS

LEAVE A REPLY