ഇന്ന് ക്രിസ്‍മസ്

303

പ്രത്യാശയുടെയും സമാധാനത്തിന്‍റെയും സന്ദേശം പകര്‍ന്ന് ഇന്ന് ക്രിസ്മസ്. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ക്രിസ്മസ് ആഘോഷത്തിലാണ്. പള്ളികളില്‍ പാതിരാ കുര്‍ബാനയും തിരുകര്‍മ്മങ്ങളും നടന്നു. 2016 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ഉണ്ണി യേശു പിറന്നതിന്‍റെ ഓര്‍മപുതുക്കുകയാണ് ലോകം. ക്രിസ്മസ് ആഘോഷത്തിന് മുന്നോടിയായുള്ള ഇരുപത്തിയഞ്ച് നോമ്പിന് ഇന്നലെ രാത്രിയോടെ പരിസമാപ്തിയായി. ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിച്ചു കൊണ്ട് പള്ളികള്‍ക്കുള്ളില്‍ പ്രത്യേകം സജ്ജീകരിച്ച പുല്‍ക്കുടിലിലെ ഉണ്ണിയേശുവിന്റെ രൂപത്തിനു മുന്നില്‍ ശുശ്രൂഷാ ചടങ്ങുകള്‍ നടന്നു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ആരാധന ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു.
നന്മയുടേയും സമാധാനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ്. കേക്കുകളും മധുരപലഹാരങ്ങളും ആശംസകളും കൈമാറി ലോകം ക്രിസ്മസിന്റെ സ്നേഹവും സാഹോദര്യവും കൈമാറുന്നു. അലങ്കാരവിളക്കുകളും പുല്‍കൂടുകളും പാട്ടുകളുമെല്ലാം ആഘോഷത്തിന് വര്‍ണശോഭ നല്‍കുന്നു. സ്നേഹവും സന്തോഷവും പകര്‍ന്ന് ക്രിസ്മസ് അപ്പൂപ്പന്മാരും. ഇന്ന് ആഘോഷത്തിന്‍െറ പകലാണ്. സാഹോദര്യവും കുടുംബബന്ധങ്ങളും പുതുക്കുന്ന സ്നേഹവിരുന്നുകളുടെ ദിനം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയഇടയന്‍റെ ജനനം വാഴ്ത്തുന്ന ഈ ദിനത്തില്‍ ഏല്ലാ പ്രേക്ഷകര്‍ക്കും നെറ്റ് മലയാളം ടീമിന്‍റെ ക്രിസ്മസ് ആശംസകള്‍.

NO COMMENTS

LEAVE A REPLY