ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് എല്ലാവിധ പിന്തുണയും നൽകും : യുഎസ് പ്രസിഡന്റ് ബറാക് ഒബാമ

154

വാഷിങ്ടൺ∙ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് എല്ലാവിധ പിന്തുണയും നൽകാൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തുർക്കി ജനതയോട് ആവശ്യപ്പെട്ടു. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയ്ക്കെതിരെ യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളിൽ പ്രധാനിയായിരുന്നു തുർക്കി. രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാക്കന്മാരുമായി തുർക്കി വിഷയത്തിൽ ഒബാമ ചർച്ച നടത്തി.

ഇന്നലെ അർധരാത്രിയോടെ തലസ്ഥാനമായ അങ്കാറയിലും ഇസ്തംബൂളിലും കടന്ന സൈന്യം വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തി. ഭരണം പിടിച്ചെടുത്തതായി സൈന്യം അറിയിക്കുകയായിരുന്നു. അങ്കാറയിലും ഇസ്തംബൂളിലും വിമാനത്താവളവും പ്രധാന റോഡുകളും കൈവശപ്പെടുത്തിയ സൈന്യം രാജ്യത്തെ സൈനിക മേധാവിയെ തടവിലാക്കുകയും ചെയ്തതയാണ് റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY