ഗൂഗിള്‍ പിക്സല്‍ ഫോണുകള്‍ പുറത്തിറക്കി

230

സാന്‍ഫ്രാന്‍സിസ്കോ: സ്മാര്‍ട്ട് ഫോണ്‍ യുഗത്തില്‍ ഗൂഗിളിന്റെ വക രണ്ട് ഫോണുകള്‍ കൂടി എത്തി. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന പ്രോഡക് ട് ലോഞ്ചില്‍ പിക്സല്‍, പിക്സല്‍ എക്സ് എല്‍ എന്നിങ്ങനെ രണ്ട് സ്മാര്‍ട്ട് ഫോണ്‍ പതിപ്പുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.57,000 രൂപയില്‍ തുടങ്ങുന്ന വിലയാണ് ഈ ഫോണിന്. പിക്സല്‍ ഫോണില്‍ അഞ്ച് ഇഞ്ച് എഫ്.എച്ച്‌.ഡി അമോള്‍ സ്ക്രീനാണുള്ളത്. പിക്സല്‍ എക്സ് എല്‍ ഫോണിന്റെ സ്ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്. ഗൊറില്ല ഗ്ലാസ് 4 ഡിസ്പേയാണ് രണ്ട് ഫോണിലും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ ബാറ്ററി ലൈഫ് ഈ ഫോണില്‍ കിട്ടുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.