അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ല : സുഗതകുമാരി

252

തിരുവനന്തപുരം: പ്രകൃതിയെ ദ്രോഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് രാജ്യത്ത് നടക്കുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന അതിരപ്പിള്ളിപദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് സുഗതകുമാരി പറഞ്ഞു. കെ.പി.സി.സി ഗാന്ധി ഹരിതസമൃദ്ധി സെല്ലിന്റെ ജില്ലാതല ക്യാമ്പ് തൈക്കാട് ഗാന്ധിഭവനില്‍ സുഗതകുമാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ച കാലം മുതലെ ഗാന്ധി ഹരിതസമൃദ്ധിയുടെ പ്രവര്‍ത്തനവും ആരംഭിക്കേണ്ടതായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ക്യാമ്പില്‍ മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയെ ആദരിച്ചു. തിരുവനന്തപുരം ചീഫ് കോര്‍ഡിനേറ്റര്‍ അഡ്വ. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സനല്‍ കുളത്തിങ്കല്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു.
ജില്ലാ ചീഫ് കോഓര്‍ഡിനേറ്റര്‍ ഉദയകുമാര്‍ അധ്യക്ഷനായിരുന്നു. അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍, സ്വാമി അശ്വതി തിരുന്നാള്‍, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി റ്റി ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാര്‍, ഹലീല്‍ റഹ്മാന്‍, കോറ്റാമം വിനോദ്, സന്‍ജയന്‍, പത്മഗിരീശന്‍, എം രവീന്ദ്രന്‍, ഷിറാഫ് ഖാന്‍, സ്‌റ്റെഫി ജോര്‍ജ്, ശരത്, മാറനല്ലൂര്‍ സുനില്‍, പനങ്ങോട്ട്‌കോണം വിജയന്‍, പൂങ്കോട് സുനില്‍, ബിനു, കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം കോര്‍ഡിനേറ്റര്‍മാര്‍ക്കാണ് ക്യാമ്പില്‍ പരിശീലനം നല്‍കുന്നത്.

NO COMMENTS

LEAVE A REPLY