ഉറി ഭീകാരക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു

190

ശ്രീനഗര്‍: ഉറി ഭീകാരക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ പിതാബസ് മജ്ഹിയാണ് മരിച്ചത്.ആക്രണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ശനിയാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഉറി ആക്രണത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
ജമ്മുകശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടഴ്സിന് നേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ഭീകരാക്രമണം നടന്നത്. ആക്രണത്തില്‍ നേരത്തെ 18 പേര്‍ മരിച്ചിരുന്നു.ആദ്യ കുഞ്ഞിന് ഭാര്യ ജന്മം നല്‍കുന്നതിന് സാക്ഷിയാകാന്‍ മജ്ഹി നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ആക്രമണം നടന്നത്.

NO COMMENTS

LEAVE A REPLY