മൂന്നു വയസുകാരിയെ പീഡിപ്പിച്ച ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു

249

ഭോപ്പാല്‍: മൂന്നു വയസുകാരിയെ പീഡിപ്പിച്ച ശേഷം റെയില്‍വേ സ്റ്റേഷനടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസിയാണ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായിട്ടുണ്ട്.ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുകയായിരുന്ന കുട്ടി അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകള്‍ ഏറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് കുട്ടിയെ പ്രദേശവാസി കണ്ടെത്തിയത്. തുടര്‍ന്ന് ഭാര്യയേയും കൂട്ടി ഉടന്‍ തന്നെ ഓട്ടോയില്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അര്‍ച്ചന ചിത്ത്നിസ് ഉത്തരവിട്ടു. ചിത്ത്നിസ് ആശുപത്രിയില്‍ എത്തി കുട്ടിയെ സന്ദര്‍ശിച്ചു.

NO COMMENTS

LEAVE A REPLY