നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

145

അത്താണി : നെടുമ്പാശ്ശേരി മാര്‍ അത്തനേഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ഉടമസ്ഥാവകാശത്തെ ചൊല്ലി യാക്കോബായ-ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. സ്കൂളിന്‍റെ കനക ജൂബിലി ആഘോഷ ചടങ്ങിലേയ്ക്ക് യാക്കോബായ സഭാംഗങ്ങള്‍ പ്രതിഷേധവുമായി എത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ഇതേതുടര്‍ന്ന് റൂറല്‍ എസ്.പി ഉണ്ണിരാജന്‍റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തി. പ്രതിഷേധ യോഗത്തില്‍ സഭയിലെ വൈദീകരും പള്ളി ഭാരവാഹികളും ഭക്തസംഘടനാ പ്രതിനിധികളും കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു. ഓര്‍ത്തഡോക്സ് സഭയുടെ കീഴിലാണ് നിലവില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നത്. എന്നാല്‍, സ്കൂളിന്‍റെ പൂര്‍ണ്ണ അവകാശം തങ്ങള്‍ക്കാണെന്നും അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്കൂള്‍ വിട്ടുനല്‍കണമെന്നും ആണ് യാക്കോബായ സഭ മുന്നോട്ടു വച്ചിരിക്കുന്ന ആവശ്യം.നെടുമ്പാശ്ശേരിയില്‍ ചൊവ്വാഴ്ച ചേര്‍ന്ന യാക്കോബായ സഭ ഉന്നതാധികാര സമിതിയാണ് ഈ ആവശ്യം ഉന്നയിച്ചത്.സ്കൂളിന്‍റെ സ്ഥാപകനായ വയലിപ്പറന്പില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയുടെ ചരമ സുവര്‍ണ ജൂബിലിയാചരണത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം.

NO COMMENTS

LEAVE A REPLY