സബ്സിഡിയുള്ള പാചകവാതക വിലയില്‍ വര്‍ധനവ്

247

ന്യൂഡല്‍ഹി: സബ്സിഡയുള്ള പാചക വാതക സിലിണ്ടറിന് രണ്ട് രൂപ വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 14.2 കി.ഗ്രം ഭാരമുള്ള സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 425 രൂപയായി ഉയര്‍ന്നു. നേരത്തേ ഇത് 423 രൂപയായിരുന്നു.അതേസമയം, സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 20 രൂപ കൂട്ടിയിട്ടുണ്ട്. മണ്ണെണ്ണ വില മാസം തോറും 25 പെസ വീതം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഓയില്‍ കമ്ബനികള്‍ക്ക് നേരത്തേ അനുവാദം നല്‍കിയിരുന്നു.പത്ത് മാസത്തേക്കായിരിക്കും ഇപ്രകാരം നിരക്ക് ഉയര്‍ത്തുക.
തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത്. വില പടിപടിയായി ഉയര്‍ത്തി സബ്സിഡി നിര്‍ത്തലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

NO COMMENTS

LEAVE A REPLY