തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി​യു​ടെ ആ​ദ്യ ചീ​ഫ് ജ​സ്റ്റി​സ് ആ​യി തോ​ട്ട​ത്തി​ല്‍ ബി.​രാ​ധാ​കൃ​ഷ്ണ​ന്‍ ചു​മ​ത​ല​യേ​റ്റു.

152

ഹൈ​ദ​രാ​ബാ​ദ്: രാ​ജ്ഭ​വ​നി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഗ​വ​ര്‍​ണ​ര്‍ ഇ.​എ​സ്.​എ​ല്‍ ന​ര​സിം​ഹ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വും അ​ഭി​ഭാ​ഷ​ക​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ആ​ന്ധ്രാ, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​വി​ഭ​ജ​നം ക​ഴി​ഞ്ഞ് അ​ഞ്ചു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യ വേ​ള​യി​ലാ​ണ് ഹൈ​ക്കോ​ട​തി വി​ഭ​ജി​ച്ച​ത്. ഹൈ​ദ​രാ​ബാ​ദി​ലെ ഹൈ​ക്കോ​ട​തി മ​ന്ദി​ര​ത്തി​ലാ​ണ് തെ​ലുങ്കാ​ന​യു​ടെ ഹൈ​ക്കോ​ട​തി​യാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​മ​രാ​വ​തി​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ക്യാമ്പ് ഓ​ഫീ​സി​ല്‍ ഇ​ന്നു​മു​ത​ല്‍ ആ​ന്ധ്രാ ഹൈ​ക്കോ​ട​തി​യും പ്ര​വ​ര്‍​ത്തി​ച്ച്‌ തു​ട​ങ്ങും. ഹൈ​ദ​രാ​ബാ​ദി​ലെ ഹൈ​ക്കോ​ട​തി ആ​ന്ധ്രാ​പ്ര​ദേ​ശി​നും തെ​ലുങ്കാ​ന​യ്ക്കും വേ​ണ്ടി ഒ​ന്നി​ച്ച്‌ പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

NO COMMENTS