വയനാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി – തുഷാര്‍ വെള്ളാപ്പള്ളി

133

വയനാട്‌ : വയനാട്‌ ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കും. ബിജെപി അധ്യക്ഷന്‍ അമിത്‌ ഷാ ട്വിറ്ററിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. പി പി സുനീറാണ്‌ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി . രാഹുല്‍ ഗാന്ധിയാണ്‌ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി.

കേരളത്തില്‍ എന്‍ഡിഎ ബിഡിജെഎസിന്‌ നല്‍കിയ അഞ്ച്‌ സീറ്റിലുള്ളതാണ്‌ വയനാട്‌. എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്‌ മല്‍സരിക്കുമെങ്കില്‍ തുഷാര്‍ വയനാട്ടില്‍ നില്‍ക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ സീറ്റ്‌ ബിജെപിക്ക്‌ തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

NO COMMENTS