റിട്ട.അധ്യാപകന്‍ ചെങ്ങന്നൂരില്‍ കുഴഞ്ഞു വീണു മരിച്ചു

159

ചെങ്ങന്നൂര്‍ • പത്തനംതിട്ട സ്വദേശിയായ റിട്ട.അധ്യാപകന്‍ ചെങ്ങന്നൂരില്‍ കുഴഞ്ഞു വീണു മരിച്ചു. പത്തനംതിട്ട ഇലവുംതിട്ട ആനന്ദഭവനില്‍ സാം ‍ഡാനിയേല്‍ (63) ആണു മരിച്ചത്. രാവിലെ ഏഴേകാലോടെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനു സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവല്ല കാട്ടൂക്കര സാല്‍വേഷന്‍ ആര്‍മി സ്കൂള്‍ റിട്ട. അധ്യാപകനാണ്. അവിവാഹിതനായ സാം ചെങ്ങന്നൂരിലെ ലോഡ്ജിലായിരുന്നു താമസം. സംസ്കാരം പിന്നീട്.