കേരള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചു

158

തിരുവനന്തപുരം • സഹകരണ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നതിന് ഡല്‍ഹിക്കു പോകാനിരുന്ന കേരള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ചു. പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തിനു സമയം നല്‍കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തോട് കാണിക്കുന്ന അങ്ങേയറ്റത്തെ അനാദരവാണിത്. ധനമന്ത്രിയെ കാണാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത്. കേന്ദ്രം ഭരിക്കുന്നവര്‍ ഹിറ്റ്ലറിനെയും മുസോളിനിയെ മാതൃകയാക്കിയവരാണ്. അത്തരക്കാരില്‍നിന്ന് മര്യാദ പ്രതീക്ഷിക്കേണ്ടെന്നും മനസിലായി. അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഡല്‍ഹി യാത്ര റദ്ദാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ നിലപാടില്‍ സംസ്ഥാനത്തിന്‍റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും പിണറായി പറഞ്ഞു.

NO COMMENTS

LEAVE A REPLY