കോഴിക്കോടു നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി‍

211

തിരുപ്പൂര്‍ • കോഴിക്കോടു നിന്ന് കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി‍. തമിഴ്നാട്ടിലെ തിരുപ്പൂരിലുള്ള റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്‍. ഒപ്പമുണ്ടായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാം ഒളിവിലാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഏഴാം തീയതിയാണ് കുട്ടിയെ കാണാതായത്. പെണ്‍കുട്ടി ചാടിയയുടന്‍ തന്നെ കൂടെയുണ്ടായിരുന്ന അഭിറാം പിന്നാലെ ചാടിയെന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെന്നും തിരുപ്പൂര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ പിന്നീട് അഭിറാം എവിടെപ്പോയെന്ന് മനസിലാക്കാനായിട്ടില്ല. ഫോണ്‍ സ്വിച്ച്‌‍ഡ് ഓഫ് ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം കോയമ്ബത്തൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY