ഉത്സവലഹരിയില്‍ തലസ്ഥാനം ; ഓണം വാരാഘോഷ൦ 27 ന്

16

ഉത്സവലഹരിയില്‍ തലസ്ഥാനം; ഓണം വാരാഘോഷ൦
ഓഗസ്റ്റ് 27 ന് തിരിതെളിയും.നഗരത്തിന്റെ മുക്കും മൂലയും ദീപപ്രഭയില്‍ കുളിച്ച് നില്‍ക്കുന്നു. ആളും ആരവവുമായി തലസ്ഥാനവാസികള്‍ക്ക് ആവേശോ ത്സവം സമ്മാനിക്കാന്‍ ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് (ഓഗസ്റ്റ് 27) തിരിതെളിയും.

ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാ വിധ തയ്യാറെടുപ്പുകളുമായി ഉദ്ഘാടന ചടങ്ങിനായി കാത്തിരിക്കുകയാണ്. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ഓണം വാരാഘോഷ വേദികള്‍ ഉണരും. നടന്‍ ഫഹദ് ഫാസില്‍ മുഖ്യാതിഥിയായി എത്തുന്നു എന്നത് ഉദ്ഘാടന ചടങ്ങിന്റെ മാറ്റ് കൂട്ടം.

ലോകപ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയുടെ സാന്നിധ്യവും ഉദ്ഘാടന ചടങ്ങിനെ ധന്യമാക്കും. ചടങ്ങില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡല ത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. തുടര്‍ന്ന് ബിജുനാരായണന്‍-റിമി ടോമി സംഘത്തിന്റെ സംഗീതനിശ അരങ്ങേറും.

കനകക്കുന്നില്‍ അഞ്ച് വേദികളിലായാണ് സെപ്റ്റം ബര്‍ രണ്ട് വരെ വിവിധ കലാപരിപാടികള്‍ അരങ്ങേ റുക. ജില്ലയില്‍ വിവിധ ഇടങ്ങളിലായി തയ്യാറാക്കിയി രിക്കുന്ന 31 വേദികളിലായി വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അരങ്ങേറും. നാടന്‍ കലകള്‍ ആസ്വദി ക്കുന്നവര്‍ായി കലാവസന്തമാണ് ഓരോ വേദിയും കാത്ത് വെയ്ക്കുന്നത്. കനകക്കുന്നില്‍ ആരംഭിച്ച ട്രേഡ്, ഫുഡ് ഫെസ്റ്റിവല്‍ സ്റ്റാളുകള്‍ ആഘോഷം പൊലിപ്പി ക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴ് മണിക്ക് കനകക്കുന്നില്‍ ലേസര്‍ ഷോയും അരങ്ങേറും.

സെപ്റ്റംബര്‍ രണ്ടിന് വെള്ളയമ്പലത്ത് നിന്ന് ആരംഭി ക്കുന്ന വര്‍ണ ശബളമായ സമാപന ഘോഷയാത്ര യോടെ വാരാഘോഷത്തിന് സമാപനമാകും.

NO COMMENTS

LEAVE A REPLY