സ്കോളര്‍ഷിപ്പിന്‍റെ മാത്രം പ്രശ്നമല്ല സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

14

തിരുവനന്തപുരം: സ്കോളര്‍ഷിപ്പിന്‍റെ മാത്രം പ്രശ്നമല്ല സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
റിപ്പോര്‍ട്ട് മുസ് ലിം സമുദായത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങളുടെ രേഖ കൂടിയാണ്. അവകാശങ്ങള്‍ ചോദിക്കുമ്ബോള്‍ വിഭാഗീയതയായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ​ച്ചാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മു​സ്​​ലിം സം​ഘ​ട​ന നേ​താ​ക്ക​ള്‍ സെക്രട്ടേറിയറ്റിന് മുമ്ബില്‍ നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സം​സ്ഥാ​ന​ത്തെ 16 മു​ഖ്യ​ധാ​ര മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ചെ​യ​ര്‍​മാ​നാ​യ സ​ച്ചാ​ര്‍ സം​ര​ക്ഷ​ണ സ​മി​തി​യാ​ണ് സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. സ്​​കോ​ള​ര്‍​ഷി​പ്​ വി​ഷ​യ​ത്തി​ല്‍ കോ​ട​തി വി​ധി​ക്കെ​തി​രെ മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യോ നി​യ​മ നി​ര്‍​മാ​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്നു​മു​ള്ള മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ ത​ള്ളി​യ​തോ​ടെ​യാ​ണ് സം​ഘ​ട​ന​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ത്യ​ക്ഷ സ​മ​ര​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന​ത്.

സ​ച്ചാ​ര്‍ ശി​പാ​ര്‍​ശ​ക​ള്‍ പ്ര​ത്യേ​ക സെ​ല്‍ രൂ​പ​വ​ത്​​ക​രി​ച്ച്‌ ന​ട​പ്പാ​ക്കു​ക, മു​ന്നാ​ക്ക-​പി​ന്നാ​ക്ക സ്‌​കോ​ള​ര്‍​ഷി​പ് തു​ക ഏ​കീ​ക​രി​ക്കു​ക, സ​ര്‍​ക്കാ​ര്‍ സ​ര്‍​വി​സി​ലെ പ്രാ​തി​നി​ധ്യം സ​മു​ദാ​യം തി​രി​ച്ച്‌ ക​ണ​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ക, പി​ന്നാ​ക്കം പോ​യ​വ​ര്‍​ക്ക് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി പ്രാ​തി​നി​ധ്യം വ​ര്‍​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. ധ​ര്‍​ണ​ക്കു ശേ​ഷം സ​മി​തി നേ​താ​ക്ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട് നി​വേ​ദ​നം സ​മ​ര്‍​പ്പി​ക്കും.

NO COMMENTS