വ്യാപാര സ്ഥാപനങ്ങളിൽ ലീഗൽ മെട്രോളജിയുടെ പരിശോധന

14

ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ വിവിധ സ്‌ക്വാഡുകൾ ആഗസ്റ്റ് 28 വരെ വ്യാപാരസ്ഥാ പനങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തും.

മുദ്രചെയ്യാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപ യോഗം, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ നിയമാനു സൃതമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താ തിരിക്കുക, പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയി രിക്കുന്ന വിലയിൽ കൂടുതൽ ഈടാക്കുക, അളവിലും തൂക്കത്തിലും കൃത്രിമം എന്നിവ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു.

ഉപഭോക്താക്കളുടെ പരാതികൾ സ്വീകരിക്കുന്നതിന് കൺട്രോൾ റൂമുകൾ തുറന്നു. ലീഗൽ മെട്രോളജി കൺട്രോളറുടെ ഓഫീസ് 0471 2496227, 0471 2303821, ഡെപ്യൂട്ടി കൺട്രോളർ (ജനറൽ) – 8281698011 ഡെപ്യൂട്ടി കൺട്രോളർ (ഫ്‌ളയിംഗ് സ്‌ക്വാഡ്) 8281698020, അസിസ്റ്റന്റ് കൺട്രോളർ 8281698012, ഇൻസ്‌പെക്ടർ (സർക്കിൾ 2) തിരുവനന്തപുരം-8281698014, ഇൻസ്‌പെക്ടർ നെയ്യാറ്റിൻകര (സർക്കിൾ 1) -8281698018, ഇൻസ്‌പെക്ടർ നെടുമങ്ങാട് -8281698016, ഇൻസ്‌പെക്ടർ ആറ്റിങ്ങൽ-8281698015, ഇൻസ്‌പെക്ടർ കാട്ടാക്കട-9400064081, ഇൻസ്‌പെക്ടർ വർക്കല -9400064080.

ഈ നമ്പരുകളിൽ ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാവുന്നതാണ്.

NO COMMENTS

LEAVE A REPLY