ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയേറ്റ്, രാജ്ഭവന്‍, കളക്‌ട്രേറ്റുകള്‍ എന്നിവരുടെ സുരക്ഷ വര്‍ധിപ്പിക്കും

215

തിരുവനന്തപുരം : ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയേറ്റ്, രാജ്ഭവന്‍, കളക്‌ട്രേറ്റുകള്‍ എന്നിവരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനമായി. ഡിജിപി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നത്. ഇതിനായി എല്ലായിടത്തും കൂടുതല്‍ പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. അടുത്തിടെ കൊല്ലം കളക്‌ട്രേററ് പരിസരത്ത് നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ തീരുമാനം.

NO COMMENTS

LEAVE A REPLY