ന്യുഡല്‍ഹി: ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിലേക്ക് മുന്‍ നായകന്‍ മുഹമ്മദ് അസറൂദീന് ബി.സി.സി.ഐയുടെ ക്ഷണം. ഇന്ത്യയുടെ അഞ്ഞൂറാം ടെസ്റ്റിലേക്ക് മുന്‍ നായകന്‍മാരെ ക്ഷണിച്ചിരുന്നു. കോഴ ആരോപണത്തെ തുടര്‍ന്ന് മുഹമ്മദ് അസറുദീനെ വിലക്കിയെങ്കിലും അദ്ദേഹത്തെയും ക്ഷണിക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.കോഴ ആരോപണത്തില്‍ അസറൂദീനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും അദ്ദേഹത്തിനെതിരായ വിലക്ക് ബി.സി.സി.ഐ പിന്‍വലിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ആദ്യം അസറുദീനെ ക്ഷണിക്കാതിരിക്കുകയും പിന്നീട് ബി.സി.സി.ഐ നിലപാട് മാറ്റുകയുമായിരുന്നു. ക്ഷണം അസറുദീന്‍ സ്വീകരിച്ചതായി ബി.സി.സി.ഐ ഭാരവാഹി രാജീവ് ശു€ പറഞ്ഞു.അസറുദീന് പുറമെ മുന്‍ നായകന്‍മാരായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ദിലീപ് വെംഗ്സര്‍ക്കാര്‍, കെ.ശ്രീകാന്ത് എന്നിവര്‍ക്കും ബി.സി.സി.ഐയുടെ ക്ഷണമുണ്ട്. സെപ്റ്റംബര്‍ 22ന് ന്യൂസിലന്‍ഡിന് എതിരെയാണ് ഇന്ത്യയുടെ 500-ാം ടെസ്റ്റ്. മത്സരത്തിന് ശേഷം ന്യൂസിലന്‍ഡ് കളിക്കാര്‍ക്ക് ബി.സി.സി.ഐ അത്താഴ വിരുന്ന് നല്‍കും.